താപനില ഉയരുന്നതിനനുസരിച്ച് ഇലക്ട്രിക്കൽ ലോഡ് സൂചികയിൽ വർദ്ധന

0
26

കുവൈറ്റ് സിറ്റി:  താപനില കൂടുന്നതിനനുസരിച്ച്, രാജ്യത്ത് വൈദ്യുത ഉപഭോഗ സൂചികയും വർധിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ താപനില 30 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ ഇലക്ട്രിക്കൽ ലോഡ് സൂചിക 8,380 മെഗാവാട്ടിലെത്തി.

അതേസമയം,  വൈദ്യുതി ഉപഭോഗം വർധിചാലും വിശുദ്ധ റമദാൻ മാസത്തിൽ  ഊർജ പ്രതിസന്ധിയില്ലെന്ന് വൈദ്യുത, ജല പുനരുപയോഗ ഊർജ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. കഴിഞ്ഞ വർഷം, വേനൽക്കാലത്ത് ഇലക്ട്രിക്കൽ ലോഡ് സൂചിക 17,000 മെഗാവാട്ടിലെത്തിയിരുന്നു, ചില സ്റ്റേഷനുകളിലെ തകരാറുകൾ കാരണം പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപെട്ടിരുന്നൂ .