ഇൻഫർമേഷൻ മന്ത്രാലയം സ്വകാര്യ മാധ്യമങ്ങളുമായി ചേർന്ന് തെരഞ്ഞെടുപ്പ് കവറേജ് നടത്തും

0
25

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ സ്വകാര്യ മാധ്യമങ്ങളുമായി സഹകരിക്കുമെന്ന്  ഇൻഫർമേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. നാസർ മുഹൈസൻ സ്ഥിരീകരിച്ചു. 2024 തിരഞ്ഞെടുപ്പിനുള്ള  കവറേജും വാർത്താ നിർമ്മാണവും സംബന്ധിച്ച ദേശീയ ലൈബ്രറിയിൽ മന്ത്രാലയം സംഘടിപ്പിച്ച രണ്ടാമത്തെ ശിൽപശാലയുടെ സമാപനത്തിന് ശേഷം ദേശീയ വാർത്താ ഏജൻസിയായ കുനയോട് സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.