വെള്ളിയാഴ്‌ച കുവൈറ്റിൽ വീണ്ടും മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
54

കുവൈറ്റ് സിറ്റി: നിലവിൽ രാജ്യത്ത് കാലാവസ്ഥ  മെച്ചപ്പെടുകയും  മഴയ്ക്കുള്ള സാധ്യത ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തുവെങ്കിലും  ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . അതോടൊപ്പം വെള്ളിയാഴ്‌ച രാവിലെയോടെ മഴയ്‌ക്ക് വീണ്ടും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്