കുവൈത്ത് അമീർ ആഭ്യന്തര മന്ത്രാലയം സന്ദർശിച്ചു

0
27

കുവൈറ്റ് സിറ്റി: അമീർ, ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്,  പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിനൊപ്പം  ആഭ്യന്തര മന്ത്രാലയം സന്ദർശിച്ചു.ഉപപ്രധാനമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ്, അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം നവാഫ് അൽ അഹമ്മദ് അൽ സബാഹ് എന്നിവർ ചേർന്ന് അമീറിനെ സ്വാഗതം ചെയ്തു. മന്ത്രാലയ ഉദ്യോഗസ്ഥർക്കു റമദാൻ ആശംസകൾ അറിയിച്ച അദ്ദേഹം, ദേശീയ സുരക്ഷ മുൻനിർത്തി നിരന്തരമായ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു.