കുവൈത്ത് സിറ്റി: ഏറ്റവും സുരക്ഷിതവും അപകടകരവുമായ രാജ്യങ്ങൾ ഏതൊക്കെ എന്നത് സംബന്ധിച്ച്ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം അറബ് ലോകത്ത് ഏറ്റവും സുരക്ഷിതവും സമാധാനപരവുമായ രാജ്യങ്ങളിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത് . ആഗോളതലത്തിൽ 39 ആം സ്ഥാനമാണ് കുവൈത്തിന് ഉള്ളത്. അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാമതും ആഗോളതലത്തിൽ 23-ാം സ്ഥാനത്തുമാണ്. ജോർദാൻ ആകട്ടെ അറബ് ലോകത്ത് അഞ്ചാം സ്ഥാനത്തും ലോകത്ത് 64ാം സ്ഥാനത്തുമാണ്, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങൾ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 57ാം സ്ഥാനത്തും എത്തി. മൊറോക്കോ ആറാം സ്ഥാനത്തും ടുണീഷ്യ ഏഴാം സ്ഥാനത്തും ബഹ്‌റൈൻ എട്ടാം സ്ഥാനത്തും അൾജീരിയ ഒമ്പതാം സ്ഥാനത്തും മൗറിറ്റാനിയ പത്താം സ്ഥാനത്തും സൗദി അറേബ്യയ്ക്ക് ഇതിന് തൊട്ടുപിന്നിലുമാണ്