വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ അറബ് രാജ്യങ്ങളിൽ കുവൈറ്റ് ഒന്നാമത്

0
39

കുവൈറ്റ് സിറ്റി: ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ തുടർച്ചയായ ഏഴാം വർഷവും ആഗോളതലത്തിൽ ഏറ്റവും സന്തുഷ്ട രാജ്യമെന്ന പദവി ഫിൻലാൻഡ് നിലനിർത്തി. ഐക്യരാഷ്ട്രസഭയുടെ ഇൻ്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസിൻ്റെ ഭാഗമായാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

അറബ് ലോകത്ത്, കുവൈറ്റ് മുൻനിരയിലെത്തി, മേഖലയിലെ  റാങ്കിംഗിൽ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര തലത്തിൽ  13-ാം റാങ്കും നേടി. ആഗോളതലത്തിൽ മുമ്പ് 50-ാം സ്ഥാനത്തായിരുന്ന കുവൈത്ത് വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്.