വാണിജ്യ വ്യവസായ മന്ത്രാലയം ജീവനക്കാരുടെ വിദ്യാഭ്യാസ രേഖകൾ പരിശോധിക്കും

0
124

കുവൈറ്റ് സിറ്റി:  ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സമഗ്രമായ പരിശോധന നടത്താൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല അൽ-ജോവാൻ തനിക്ക് കീഴിലുള്ള എല്ലാ വകുപ്പുകളോടും നിർദ്ദേശിച്ചതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു .  2001 ജനുവരി 1 മുതൽ ജീവനക്കാർ നേടിയ സർട്ടിഫിക്കറ്റുകൾ ഇതിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി വ്യക്തമാക്കി.  സർട്ടിഫിക്കറ്റുകൾ സമാഹരിച്ച് ഇവ പരിശോധിച്ച്  സമഗ്രത ഉറപ്പാക്കാൻ സിവിൽ സർവീസ് കമ്മീഷന് നൽകും.