കുവൈറ്റ് സിറ്റി: വ്യാജ സാധനങ്ങൾ വിറ്റതിന് സാൽമിയ മേഖലയിലെ അഞ്ച് കടകൾ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ച് പൂട്ടി. പ്രമുഖ അന്താരാഷ്ട്ര കമ്പനിക കളുടെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഉൽപ്പന്നങ്ങൾ വലിയ അളവിൽ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇത്തരം ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പ്രതിദിന പരിശോധനകൾ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.