യൂത്ത് ഇന്ത്യ കുവൈത്ത് യുവാക്കൾക്കായി യൂത്ത് ഇഫ്താർ 2024 സംഘടിപ്പിച്ചു. KIG പ്രസിഡൻ്റ് ശരീഫ് പി.ടി. ഉദ്ഘാടനം നിർവഹിച്ച ഇഫ്താർ സമ്മേളനത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് കേരള, ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. അഞ്ഞൂറിൽപ്പരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡൻ്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ എക്സിക്യുട്ടിവ് അംഗം മുഹമ്മദ് ജുമാൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഹസീബ് പീ. സ്വാഗതവും വൈസ് പ്രസിഡൻ്റ് ഉസാമ അബ്ദുർറസാഖ് സമാപനവും നിർവഹിച്ചു. ഗ്രാൻഡ് ഹൈപ്പർ റീജ്യണൽ ഡയറക്റ്റർ അയ്യൂബ് കേച്ചേരി അതിഥിയായി പങ്കെടുത്തു.
യൂത്ത് ഇന്ത്യ എക്സിക്യുട്ടിവ് അംഗങ്ങളായ യാസിർ, മുക്സിത്, അഖീൽ, അഷ്ഫാഖ്, ജവാദ് എന്നിവർ ഇഫ്താർ വിരുന്ന് സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.