40000 ത്തോളം പ്രവാസികൾ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്നു

കുവൈത്ത് സിറ്റി :  ഡോക്ടർമാർ ഉൾപ്പെടെ 38,549 പ്രവാസികൾ കുവൈത്തിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി. പാർലമെൻറ് അഹമ്മദ് അൽ കന്ദറി എം. പി. യുടെ ചോദ്യത്തിന് മറുപടിയായി ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം സിവിൽ സർവീസ് കൗൺസിൽ തീരുമാന പ്രകാരമുള്ള കുവൈത്തി വൽക്കരണ പദ്ധതി മന്ത്രാലയം പാലിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

മെഡിക്കൽ, ടെക്നിക്കൽ, സപ്പോർട്ടീവ് ഹെൽത്ത് സ്പെഷ്യാലിറ്റികളിൽ ജോലി ചെയ്യുന്നവരാണ് മന്ത്രാലയത്തിലെ കുവൈത്തി ഇതര ജീവനക്കാറിൽ ഭൂരിഭാഗവും. മന്ത്രാലയത്തിലോ പ്രവാസികളായ കൺസൾട്ടന്റുമാരില്ലെ. എന്നാൽ, രാജ്യത്തെ ആരോഗ്യ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആധുനികമ ആശുപത്രികൾ നിർമ്മിക്കുന്നുണ്ട് ഈ സാഹചര്യത്തിൽ  സ്പെഷ്യലൈസേഷൻ തസ്തികകളിൽ കുവൈത്തി ഇതര ജീവനക്കാരുടെ ആവശ്യകത നിലനിൽക്കുന്നതായി മന്ത്രി എടുത്തുപറഞ്ഞു