പുതുതായി എത്തിയ പ്രവാസികൾക്ക് മെഡിക്കൽ ടെസ്റ്റിൽ കർശന വ്യവസ്ഥ

0
49

കുവൈറ്റ് സിറ്റി: പുതുതായി എത്തുന്ന പ്രവാസികൾക്കുള്ള മെഡിക്കൽ ടെസ്റ്റിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിക്കൊണ്ട് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽഅവാദി ഉത്തരവിറക്കി. പുതിയ തീരുമാനമനുസരിച്ച്, കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസിയുടെ ഹെപ്പറ്റൈറ്റിസ് സി യുടെ  പരിശോധന ഫലം പോസിറ്റീവ് ആയാൽ ആ റെസിഡൻസി അപേക്ഷകനെ വൈദ്യശാസ്ത്രപരമായി അയോഗ്യനായി കണക്കാക്കും. ഈ വ്യക്തിക്ക് പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റിന് വിധേയരാകാൻ അനുമതിയുണ്ടാവില്ല .

അതേ സമയം പരിശോധനയിൽ ഫലം അനിശ്ചിതത്വമാണ് കാണിക്കുന്നതെങ്കിൽ അത്തരം പ്രവാസികൾക്ക് കുറഞ്ഞത് നാലു മാസ സമയം നൽകും .അതിനിടയിൽ പിസിആർ പരിശോധനയിൽ പോസിറ്റീവ് ഫലമാണ് കാണിച്ചെതെങ്കിൽ ആ വ്യക്തിയെ താമസരേഖ ലഭിക്കുന്നതിന് അയോഗ്യനായാണ് പരിഗണിക്കുക .എന്നാൽ വൈറൽ ഹെപ്പറ്റൈറ്റിസ് സി പരിശോധനയിൽ ഫലം അനിശ്ചിതത്വത്തിലുള്ള ഒരാൾക്ക് പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവ് കാണിച്ചാൽ ഒരു വർഷത്തേയ്ക്ക് റെസിഡൻസി പെർമിറ്റ് അനുവദിക്കും. ഒരു വര്ഷം കഴിഞ്ഞാൽ വീണ്ടും പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവ് ആയാൽ മാത്രമേ അത്തരക്കാർക്ക് സ്ഥിരം റെസിഡൻസി പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്നും പുതിയ വ്യവസ്ഥയിലുണ്ട് .

Index Bureau
കുവൈത്ത് സിറ്റി: മാർച്ച് 28. കുവൈത്തിൽ വിദേശികളുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തി ആരോഗ്യമന്ത്രാലയം .വൈറൽ ഹെപ്പറ്റൈറ്റിസ് സി യുടെ ലബോറട്ടറി പരിശോധനയിൽ ഫലം പോസിറ്റീവ് ആണെങ്കിൽ രാജ്യത്ത് പുതുതായി വന്ന റെസിഡൻസി അപേക്ഷകനെ വൈദ്യശാസ്ത്രപരമായി അയോഗ്യനായി കണക്കാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന മന്ത്രിതല തീരുമാനത്തിന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവധദി അംഗീകാരം നൽകി. രോഗം സ്ഥിരീകരിക്കപ്പെട്ട ആൾക്ക് പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റിന് വിധേയരാകാൻ അനുമതിയുണ്ടാവില്ല . അതേ സമയം പരിശോധനയിൽ ഫലം അനിശ്ചിതത്വമാണ് കാണിക്കുന്നതെങ്കിൽ അത്തരം പ്രവാസികൾക്ക് കുറഞ്ഞത് നാലു മാസ സമയം നൽകും .അതിനിടയിൽ പിസിആർ പരിശോധനയിൽ പോസിറ്റീവ് ഫലമാണ് കാണിച്ചെതെങ്കിൽ ആ വ്യക്തിയെ താമസരേഖ ലഭിക്കുന്നതിന് അയോഗ്യനായാണ് പരിഗണിക്കുക .എന്നാൽ വൈറൽ ഹെപ്പറ്റൈറ്റിസ് സി പരിശോധനയിൽ ഫലം അനിശ്ചിതത്വത്തിലുള്ള ഒരാൾക്ക് പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവ് കാണിച്ചാൽ ഒരു വർഷത്തേയ്ക്ക് റെസിഡൻസി പെർമിറ്റ് അനുവദിക്കും. ഒരു വർഷം കഴിഞ്ഞ് വീണ്ടും പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവ് ആയാൽ മാത്രമേ അത്തരക്കാർക്ക് സ്ഥിരം റെസിഡൻസി പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്നും പുതിയ വ്യവസ്ഥയിലുണ്ട് .