കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ ആതുരാലയ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
സമൂഹത്തിന്റെ സാഹോദര്യത്തിനും സാംസ്കാരിക ബന്ധങ്ങൾക്കും ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വളരെ വലുതാണെന്നും ഇത് പോലുള്ള കൂട്ടായ്മകൾക്ക് എപ്പോഴും വലിയ പ്രാധാന്യം നൽകിക്കൊണ്ട് തന്നെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് നേതൃത്വം നൽകാറുണ്ടെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ അറിയിച്ചു.
റമദാൻ സന്ദേശം നൽകിയ ഷറഫുദ്ധീൻ സൂഫി റമദാനിന്റെയും നോമ്പിന്റെയും പ്രാധാന്യവും അതു മനുഷ്യകുലത്തിനു നൽകുന്ന നന്മയുടെയും സഹനത്തിന്റെയും പ്രാധാന്യം എത്രത്തോളമുണ്ടെന്നും ഹൃദ്യമായ രീതിയിൽ വിവരിച്ചു.
പ്രവാസികൾക്ക് സൗഹൃദം പങ്കിടാനുള്ള ഒരു വേദി കൂടിയായി മാറിയ ഇഫ്താർ സംഗമത്തിൽ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ ഉൾപ്പെടുന്ന ഡിപ്ലോമാറ്റുകളോടൊപ്പം , കുവൈറ്റ് ആരോഗ്യ മന്ത്രാലയപ്രതിനിധികൾ, സമൂഹത്തിന്റെ നാനാ തുറകളിലെ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾ, എന്നിവരോടൊപ്പം മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് പാർട്ണർമാരായ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ എന്നിവരും പങ്കെടുത്തു.