വാണിജ്യ സമുച്ചയങ്ങളിൽ സെൻട്രൽ ബാങ്ക് കൂടുതൽ എടിഎം മെഷീനുകൾ സജ്ജീകരിക്കും

0
57

കുവൈറ്റ് സിറ്റി: ഈദ് പ്രമാണിച്ച് വിവിധ വാണിജ്യ സമുച്ചയങ്ങളിൽ എടിഎം സേവനങ്ങൾ വിപുലീകരിക്കുമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. പുതിയ നോട്ടുകൾക്ക് വൻ അവശ്യക്കാർ ഉണ്ട് എന്നത് പരിഗണിച്ച് കൂടി ആണിത്. അവന്യൂസ് മാൾ, 360 മാൾ, അൽ കൗട്ട് മാൾ, അസിമ മാൾ തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിൽ കൂടുതൽ എടിഎം സേവനങ്ങൾ ലഭ്യമാകുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ഏപ്രിൽ 2 മുതൽ ഈദ് അൽ ഫിത്തറിൻ്റെ രണ്ടാം ദിവസം വരെ ഈ സേവനം ലഭിക്കും, ഇത് വഴി ചെറിയ മൂല്യമുള്ള ബാങ്ക് നോട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കും എന്നാണ് ബാങ്ക് പുറത്തിറക്കിയ വർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്നത്.