കുവൈത്തിൽ വിസ ലംഘനങ്ങൾ കുറയുന്നതായി റിപ്പോർട്ട്

0
16

കുവൈറ്റ് സിറ്റി: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയിൽ നിന്നുള്ള ഇമിഗ്രേഷൻ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് റെസിഡൻസി നിയമം ലംഘിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവുണ്ട്. റെസിഡൻസി നിയമം ലംഘിക്കുന്നവരുടെ എണ്ണം 2022ൽ 133,440 ആയിരുന്നു. 2023 അവസാനത്തോടെ ഇത് 121,019 ആയി. 2023ൽ ആദ്യമായി നൽകിയ റസിഡൻസി പെർമിറ്റുകളുടെ എണ്ണം 84,975-ലും റദ്ദാക്കിയ റസിഡൻസി പെർമിറ്റുകളുടെ എണ്ണം 57,060-ലും എത്തി.റസിഡൻസി നിയമം ലംഘിക്കുന്നവരിൽ പകുതിയും ഗാർഹിക തൊഴിലാളികൾ (ആർട്ടിക്കിൾ 20)ആണ് അവരുടെ എണ്ണം 2023 അവസാനത്തോടെ 60,700 ആയി. തൊട്ടു പിറകെ ആർട്ടിക്കിൾ 18 വിസ ഉടമകളായ 28,080 പേർ , ആർട്ടിക്കിൾ 14 താൽക്കാലിക താമസവിസക്കാർ 25,270 പേർ, ആർട്ടിക്കിൾ 22 കുടുംബ വിസക്കാർ ആയ 6,146 പേർ. ആർട്ടിക്കിൾ 17 സർക്കാർ ജീവനക്കാർ ആയ 701 പേരും.  ആർട്ടിക്കിൾ 24 വിസ ഉടമകൾ ആയ  196 പേർ,   ആർട്ടിക്കിൾ 19 വിസ ഉടമകളായ 23 പേരും ആർട്ടിക്കിൾ 23 വിസ ഉടമകളായ 6 നിയമലംഘകരുമാണ് ഉള്ളത്