കുവൈറ്റ് സിറ്റി: കുവൈത്തിൽ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ശക്തമായ പോളിംഗ് ആണ് നടന്നത് , ഒന്നാം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് റുമൈതിയയിലും സാൽവയിലും ആദ്യ മണിക്കൂറുകളിൽ തന്നെ നൂറുകണക്കിന് സ്ത്രീ-പുരുഷ വോട്ടർമാർ പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തി.
സുഗമവും തടസ്സരഹിതവുമായ വോട്ടിംഗ് ഉറപ്പാക്കിക്കൊണ്ട് സുസജ്ജമായ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരുന്നത് . വോട്ടിംഗ് പ്രക്രിയ ആരംഭിച്ചതോടെ, സ്‌കൂളുകളിൽ വോട്ടർമാരുടെ ഗണ്യമായ കുതിപ്പ് അനുഭവപ്പെട്ടു, പ്രത്യേകിച്ച് പ്രായമായ വ്യക്തികളും ഭിന്നശേഷിക്കാരും ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ടിംഗ് നിർവഹിക്കാൻ എത്തി. ഇഫ്താറിന് ശേഷം വലിയ തിരക്ക് അനുഭവപ്പെട്ടേക്കും എന്നും ഇത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആണ് പലരും പോളിംഗ് കേന്ദ്രങ്ങളിൽ നേരത്തെ എത്തിയത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ഉച്ചയ്ക്ക് 2:00 മണി വരെ ഒന്നാം മണ്ഡലത്തിൽ വോട്ട് ചെയ്ത പുരുഷ-സ്ത്രീ വോട്ടർമാരുടെ എണ്ണം 4,845 ആയിരുന്നു, അതായത് മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ അഞ്ച് ശതമാനം. മികച്ച ട്രെൻഡ് ആണ് ഇത് സൂചിപ്പിക്കുന്നത്.
50 സീറ്റുകളിലേക്ക് 13 വനിതകൾ ഉൾപ്പെടെ ഇരുന്നൂറോളം സ്ഥാനാർഥികളാണ് മത്സരരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00 മുതൽ അർദ്ധരാത്രി 12:00 വരെ ആയിരുന്നു വോട്ടെടുപ്പ് , വോട്ടെണ്ണൽ ആദ്യ ഫലങ്ങൾ വെള്ളിയാഴ്ച രാവിലെ തന്നെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.