എമർജൻസി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സർവീസ് ചാർജുകളെ കുറിച്ച് അറിയാം

0
27

കുവൈത്ത് സിറ്റി: പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ  എമർജൻസി സർട്ടിഫിക്കറ്റ്നായി BLS സെൻററുകൾ സന്ദർശിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.  അപേക്ഷകർ  ബന്ധപ്പെട്ട സേവനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഫീസുകളല്ലാതെ അധിക തുക നൽകേണ്ടതില്ലെന്ന് എംബസി വ്യക്തമാക്കി

ഫീസ് സംബന്ധിച്ച വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

എമർജൻസി സർട്ടിഫിക്കറ്റ് ഫീസ്: 5 KD

BLS-നുള്ള സേവന നിരക്ക് : 1 KD

ഫോം പൂരിപ്പിക്കൽ (BLS-ൽ ചെയ്താൽ) : 300 ഫിൽസ്

ഫോട്ടോ (BLS-ൽ ചെയ്താൽ) : 300 ഫിൽസ്

ഫോട്ടോകോപ്പി (BLS-ൽ ചെയ്താൽ) : ഒരു പേജിന് 100 ഫിൽസ്

വെബ് പ്രിൻ്റിംഗ് (BLS-ൽ ചെയ്താൽ) : ഒരു പേജിന് 150 ഫിൽസ്