ഓൺലൈൻ ചാരിറ്റി സംഭാവന; തട്ടിപ്പിന് ഇരയായകാതെ സൂക്ഷിക്കണമെന്ന് എൻബികെയുടെ മുന്നറിയിപ്പ്

0
62

കുവൈറ്റ് സിറ്റി: തട്ടിപ്പുകൾക്ക് ഇലയാകാതിരിക്കാൻ ഓൺലൈനായി ഏതെങ്കിലും ചാരിറ്റികൾക്ക് സംഭാവന നൽകുമ്പോൾ ജാഗ്രത പാലിക്കാനും സ്വീകർത്താവിൻ്റെ ഐഡൻ്റിറ്റി പരിശോധിക്കാനും ഉപഭോക്താക്കൾക്ക്  നിർദ്ദേശം നൽകി നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് . സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പ്രാദേശിക ബാങ്കുകളുമായും കുവൈറ്റ് ബാങ്കിംഗ് അസോസിയേഷനുമായും (KBA) സഹകരിച്ച് ആരംഭിച്ച “ലെറ്റ്സ് ബി അവെയർ” കാമ്പെയ്ൻ്റെ ഭാഗമായാണ് ഇത്.

ഉപഭോക്താക്കളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും പുതിയ തട്ടിപ്പ് പ്രവണതകളെക്കുറിച്ചും അവ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും ഉപഭോക്താക്കൾക്ക് ധാരണ നൽകുന്നതിനാണ് ഇത്.  അറിയപ്പെടുന്ന ചാരിറ്റികളുടെ വെബ്‌സൈറ്റുകൾക്ക് സമാനമായ വ്യാജ വെബ്‌സൈറ്റുകൾ  തയ്യാറാക്കി അശരണർക്ക് ഫണ്ട് ശേഖരിക്കുന്നു എന്ന വ്യാജേന തട്ടിപ്പ് നടത്തും. ലിങ്കുകളിലൂടെയോ വെബ്‌സൈറ്റുകളിലൂടെയോ അപരിചിതമായ ചാരിറ്റികൾക്ക് സംഭാവന നൽകരുതെന്നു ബാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം ലിങ്കുകളിലും വെബ്സൈറ്റുകളിലും സന്ദർശിക്കുന്ന വഴി വ്യക്തി വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ട്.

കൂടാതെ, അറിയപ്പെടുന്ന ചാരിറ്റികൾക്കായി സംഭാവനകൾ അഭ്യർത്ഥിക്കുന്ന ഇ-മെയിലുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ അല്ലെങ്കിൽ ഫോൺ കോളുകൾ എന്നിവയിൽ ജാഗ്രത പാലിക്കാനും ബാങ്ക് നിർദ്ദേശിക്കുന്നു , ഉപഭോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ തട്ടിയെടുക്കുക ലക്ഷ്യമായിട്ടുള്ള ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങളോട് പ്രതികരിക്കരുത് എന്നും മുന്നറിയിപ്പ് നൽകിയിടുണ്ട്