ഐസ് ബന്ധം; 12 ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പിടികൂടി

0
61

കുവൈറ്റ് സിറ്റി:  സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളായ 12 കുട്ടികൾ  ഐഎസിൽ ചേരുകയും മറ്റുള്ളവരെ അതിൽ ചേരാനും അതിൻ്റെ ആശയങ്ങൾ സ്വീകരിക്കാനും പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ ഇവരെ സ്റ്റേറ്റ് സെക്യൂരിറ്റിയിലേക്ക് റഫർ ചെയ്തതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

സോഷ്യൽ മീഡിയയിലെ ക്ലിപ്പുകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും ഈ പ്രായപൂർത്തിയാകാത്ത കുട്ടികൾ തീവ്രവാദ ഗ്രൂപ്പായ ഐഎസിനുള്ള പിന്തുണ പ്രഖ്യാപിക്കുകയും ഈ  സമപ്രായക്കാരായ മറ്റു കുട്ടികളെ ഇതിലേക്ക് വരാൻ പ്രേരിപ്പിക്കുകയും ചെയ്തതായി അന്വേഷണങ്ങൾ തെളിയിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  സ്ഥിരീകരിച്ചു.