ജഹ്റയിലും, മുതലയിലും യൂത്ത് ഇന്ത്യയുടെ നേതൃത്തിൽ ഇഫ്താർ സം​ഗമം

0
81

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യയുടെയും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജഹറയിലെയും , മുതലയിലെയും എന്നീ രണ്ട് കേന്ദ്രങ്ങളലായി ഇഫ്താർ വിരുന്നൊരുക്കി. ജഹറയിൽ നടന്ന സംഗമത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ യൂത്ത് ഇന്ത്യയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ജഹറ ബ്രാഞ്ച് മാനേജർ സുലൈമാൻ മുഖ്യഥിതി പങ്കെടുത്തു.

സാമൂഹ്യ പ്രവർത്തകൻ കെ. സി മജീദ് സ്വാഗതം പറഞ്ഞു.
യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹഷീബ്, സോഷ്യൽ റിലീഫ് കൺവീനർ റമീസ്, ട്രെഷറർ അകീൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹനാസ് മുസ്തഫ, സിറാജ് അബൂബക്കർ, അഷ്ഫാഖ്, മുഖ്സിത്, യാസിർ പ്രവർത്തകരായ ഫഹീം ജമാൽ, ഷുഹൈബ്, തുഫൈൽ,വലീദ്, ഷിബിൻ, ജവാദ്, നബീൽ കെ. ഐ. ജി പ്രവർത്തകരായ
നിഷാദ് ഇളയത്, ഹാഫിസ് പാടൂർ, ജഹറയിലെ സാമൂഹ്യ പ്രവർത്തകരായ മമ്മൂട്ടി പട്ടാമ്പി, റഫീഖ് വല്യാഡ് എന്നിവർ നേതൃത്വം നൽകി. ചേർത്ത് പിടിക്കലിന്റെയും ഹൃദ്യാനുഭവം പകർന്ന സംഗമങ്ങളിൽ 250ൽ ​അ​ധി​കം പേർ പങ്കെടുത്തു.