കുവൈറ്റ് സിറ്റി: പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതായിരുന്നു കാസർഗോഡുകാരായ കൂട്ടുകാരുടെ ഒത്തകൂടല്‍. കടുംബത്തോടൊപ്പം നിരവധി പേരാണ് ഒത്തുചേരലിനെത്തിയത്. വിസ്മൃതിയിലായിത്തുടങ്ങിയ നാടന്‍ കളികളും പാട്ടുകളും അവർ പൊടിതട്ടിയെടുത്തു. ഒത്തു ചേരലിന്‍റെ രസം പകർന്ന് തനത് കാസർഗോഡന്‍ വിഭവങ്ങളും ഒരുക്കിയിരുന്നു.
സത്താർ കുന്നില്‍ ആധ്യക്ഷത വഹിച്ച ചടങ്ങ് രാമകൃഷ്ണന്‍ കള്ളാർ ഉത്ഘാടനം ചെയ്തു. കബീർ മഞ്ഞംപാറ സ്വാഗതവും ഫായിസ് ബേക്കല്‍ നന്ദിയും പറഞ്ഞു.നാസർ പി എ,ഹമീദ് മധൂർ, സലാം കളനാട്, മുനീർ കുണിയ, ബാലന്‍ ഒവി , സിഎച്ച് മുഹമ്മദ് കുഞ്ഞി, ഫൈസൽ സി എച്,ഹസ്സന്‍ ബല്ല, സിദ്ദീഖ് ശർഖി, അബ്ദു കടവത്ത് ഫാറൂഖ് ശർഖി, റഹീം ആരിക്കാടി, ജലീല്‍ ആരിക്കാടി, പ്രശാന്ത്, നളിനാക്ഷന്‍, ഫാറൂഖ് ശർക്കി, രാജേഷ് പരപ്പ, അബ്ദുൽ ബാരി ചെരൂർ, അബ്ദുള്ള കടവത്ത്,നിസാർ മയ്യള, ഖാലിദ് പള്ളിക്കര, ഷംസു ബദരിയ്യ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്‍കി.