കുവൈറ്റ് സിറ്റി: ഡിപ്പാർച്ചേഴ്‌സ് ഹാളിൽ വച്ചാണ് പ്രവാസിയായ യാത്രികന് ആരോഗ്യ ബുദ്ധിമുട്ടുകൾ അധികരിക്കുകയും അടിയന്തര ചികിത്സ നൽകുന്നതിനായി ഇയാളെ എയർപോർട്ട് ക്ലിനിക്കിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ വൈകാതെ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈജിപ്ഷൻ സ്വദേശിയാണ് മരിച്ചത് എന്നാണ് വിവരം. മരണകാരണം കണ്ടെത്തുന്നതിന് മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി.