ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിന് മുമ്പ് വൈദ്യുതി ബിൽ കുടിശ്ശിക തീർക്കണം

0
21

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിന് മുമ്പ് കുവൈത്തിലെ പൊതു ജനങ്ങൾ വൈദ്യുതി മന്ത്രാലയത്തിലേക്കുള്ള കുടിശ്ശിക  തീർപ്പാക്കേണ്ടി വരും. വൈദ്യുതി ജലം  മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആണ് ഈ നീക്കം. കുടിശ്ശികയുള്ള ബില്ലുകളിൽ സമയബന്ധിതമായി പേയ്‌മെൻ്റ് ഉറപ്പാക്കാനാണ് ഈ സഹകരണ ശ്രമം ലക്ഷ്യമിടുന്നത്. യാത്രയ്‌ക്ക് മുമ്പ് പ്രവാസികൾ അവരുടെ വൈദ്യുതി കുടിശ്ശിക തീർക്കണം എന്ന നിബന്ധന നേരത്തെ നടപ്പാക്കിയിരുന്നു . ഇത് വിജയമാകുകയും കുടിശ്ശികയുള്ള ഗണ്യമായ തുകകൾ പിരിച്ചെടുക്കാനും കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ആണ് , പൗരന്മാരിൽ നിന്ന് കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള പ്രായോഗിക നടപടികൾ വൈദ്യുതി മന്ത്രാലയം നടപ്പാക്കുന്നത്.