ഗാർഹിക തൊഴിലാളിയെ ജഹറയിൽ സ്പോൺസറുടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
80

കുവൈറ്റ് സിറ്റി: ജഹ്‌റയിലെ കാസറിൽ ആണ് നേപ്പാൾ സ്വദേശിനിയായ ഗാർഹിക തൊഴിലാളിയെ  സ്‌പോൺസറുടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .  സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ , സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.  മുറിക്കകത്ത് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം