കുവൈത്തിൽ വിവേചനമോ ഫീസോ ഇല്ലാതെ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ ഉറപ്പാക്കും: ആരോഗ്യ മന്ത്രാലയം

0
28

കുവൈത്ത് സിറ്റി: അടിയന്തര സാഹചര്യങ്ങളിൽ
വിവേചനമോ ഫീസിനമോ ഇല്ലാതെ ചികിത്സ
ഉറപ്പാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം.എല്ലാ ആശുപത്രികളിലും ഈ വിധം അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ തയ്യാറാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

കുവൈത്ത് ഇതര രോഗികൾക്കു ഹൃദയാഘാതം ഉൾപ്പടെ എല്ലാ അടിയന്തര ഓപ്പറേഷനുകളും, കാർഡിയാക് കത്തീറ്ററൈസേഷനും ഫീസില്ലാതെ ലഭ്യമാക്കും.അതോടൊപ്പം ഹൃദയശസ്‌ത്രക്രിയയ്‌ക്ക് വിധേയരായ കുവൈത്തികളല്ലാത്ത രോഗികൾക്കും രക്തം കട്ടപിടിക്കുന്നത് തടയാൻ മില്ലിഗ്രാം ക്ലോപ്പിഡോഗ്രൽ ആന്റി പ്ലേറ്റ്‌ലെറ്റ് മരുന്ന് ലഭ്യമാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഓപ്പൺ ഹാർട്ട് ഓപ്പറേഷനുകളോ കത്തീറ്ററൈസേഷനോ കഴിഞ്ഞവർക്ക് ഉൾപ്പടെയാണിത്.