കുവൈറ്റ് സിറ്റി: 14 തൊഴിലാളികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രവാസി തൊഴിലാളികൾ സംഘം ചേർന്ന് കമ്പനിയിൽ അതിക്രമിച്ച കയറി അക്കൗണ്ടിങ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും പരിക്കേൽക്കുകയും ആയിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അക്രമം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട് ലഭിക്കുകയും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടെന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും തൊഴിലാളികളെ സാൽഹിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ശമ്പളം തുടങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്., പരിക്കേറ്റ അക്കൗണ്ടൻ്റിനെ ഉടൻ തന്നെ അൽ-അമിരി ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി .