പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് 100,000 ദിനാർ തട്ടിയെടുത്ത ബാങ്ക് ജീവനക്കാരന് 5 വർഷം തടവ്

0
58

കുവൈറ്റ് സിറ്റി: പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് 100,000 ദിനാർ അനധികൃതമായി കൈക്കലാക്കിയ ബാങ്ക് ജീവനക്കാരന് അഞ്ച് വർഷം തടവ് ശിക്ഷ.   നാസർ സലേം അൽ-ഹെയ്ദ് അധ്യക്ഷനായ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 100,000 ദിനാറിൻ്റെ ചെക്ക് നൽകുന്നതിന് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകളും ഇടപാട് രേഖകളും ഉൾപ്പെടെയുള്ള ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചുവെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. ഇറാൻ സ്വദേശിയായ പ്രവാസിയെയാണ് ബാങ്ക് ജീവനക്കാരൻ വഞ്ചിച്ചത്. ഉപഭോക്താവിന്റെ അറബി ഭാഷയിലുള്ള പ്രാവീണ്യ കുറവ് ജീവനക്കാരൻ മുതലെടുക്കുകയായിരുന്നു.

അന്വേഷണങ്ങളിൽ, ബാങ്കിലെ സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ, സാക്ഷികളുടെയും, ഇരയുടെയും മൊഴികൾ എന്നിവയെ സ്ഥിരീകരിക്കുന്ന  തെളിവുകൾ ലഭിക്കുകയും. ക്രിമിനൽ കോടതിയിൽ നടന്ന വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.  അഞ്ച് വർഷത്തെ തടവിന് ക്രിമിനൽ കോടതി പ്രതിയെ ശിക്ഷിച്ചു. വിധിക്കെതിരായ അപ്പീലിലും ക്രിമിനൽ കോടതിവിധി അപ്പീൽ കോടതി ശരിവെച്ചു.