സാൽവ അപ്പാർട്ട്‌മെൻ്റിൽ കഞ്ചാവ് കൃഷി നടത്തിയ ആൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: അപ്പാർട്ട്മെന്റിൽ കഞ്ചാവ് ചെടികൾ വളർത്തുകയും വിൽപ്പന നടത്തുകയും ചെയ്ത  കുവൈറ്റ് പൗരനെ ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥർ പിടികൂടി, ഇയാളുടെ താമസസ്ഥലത്തു നിന്നും ഗണ്യമായ അളവിൽ ലഹരി വസ്തുക്കളും മറ്റും പിടിച്ചെടുത്തു. പിടിയിലായ വ്യക്തിയുടെ കൈവശം 45 കഞ്ചാവ് ചെടി തൈകൾ, വിതരണത്തിന് തയ്യാറായ 4 കിലോഗ്രാം സംസ്കരിച്ച കഞ്ചാവ്, കൂടാതെ ലഹരി വില്പനയിലൂടെ ലഭിച്ചത് എന്ന് കരുതുന്ന പണം. ലഹരി വസ്തുക്കൾ പായ്ക്ക് ചെയ്യുന്നതിനും തയ്യാറാക്കുന്നതിനുമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.