ലോക രോഗപ്രതിരോധ വാരാചരണത്തിൻ്റെ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച തുടക്കമിടും

0
47

കുവൈറ്റ് സിറ്റി:  ആരോഗ്യ മന്ത്രാലയത്തിൻ്റെ പൊതുജനാരോഗ്യ വിഭാഗം  ഡോക്ടർമാർക്കും പ്രാഥമികാരോഗ്യ പ്രവർത്തകർക്കും വേണ്ടിയുള്ള ബോധവൽക്കരണ പരിപാടിയോടൊപ്പം  ലോക രോഗപ്രതിരോധ വാരാചരണ  പ്രവർത്തനങ്ങൾക്ക് അടുത്ത തിങ്കളാഴ്ച മുതൽ തുടക്കം കുറിക്കും. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും പലവിധ രോഗങ്ങളിൽ നിന്ന്  സംരക്ഷിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടവയാണ് വാക്സിനുകൾ എന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.  ലോക രോഗപ്രതിരോധ വാരത്തോട് അനുബന്ധിച്ച്  ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബോധവൽക്കരണ പരിപാടികൾക്കും വിദ്യാഭ്യാസ സെഷനുകൾക്കും സംഘടിപ്പിക്കും. ലോക രോഗപ്രതിരോധ വാരം എല്ലാ വർഷവും ഏപ്രിൽ അവസാന വാരത്തിൽ ആണ് ആചരിക്കുന്നത്.“എല്ലാവർക്കും ദീർഘായുസ്സ്” എന്ന മുദ്രാവാക്യം മുൻനിർത്തി ഏപ്രിൽ 24 മുതൽ 30 വരെയാണ്  ലോകാരോഗ്യ സംഘടന (WHO)  ലോക രോഗപ്രതിരോധ വാരം ആചരിക്കുന്നത്