സാമ്പത്തിക, നിയന്ത്രണ മേഖലകളിലെ സാങ്കേതികവിദ്യകളും പുതിയ വിവരങ്ങളും പങ്കിടാൻ ലക്ഷ്യമിട്ട് ഇന്ത്യയും കുവൈത്തും ധാരണാപത്രത്തിൽ ഒപ്പുവച്ചു

0
67

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഇന്ത്യ-കുവൈത്ത് ഇൻവെസ്റ്റ്‌മെൻ്റ് കോൺഫറൻസിനോടനുബന്ധിച്ച് ആണ് സാമ്പത്തിക, നിയന്ത്രണ മേഖലകളിലെ പുതിയ സാങ്കേതികവിദ്യകളെയും മറ്റും കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ ഇന്ത്യയും കുവൈത്തും ഒപ്പുവച്ചത്. ഇന്ത്യയുടെ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻ്റർ അതോറിറ്റിയും (IFSCA) കുവൈറ്റിൻ്റെ ക്യാപിറ്റൽസ് മാർക്കറ്റ് അതോറിറ്റിയും (CMA) തമ്മിൽ ആണ് ധാരണാപത്രം ഒപ്പുവച്ചത്. സാമ്പത്തിക, നിയന്ത്രണ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് സാങ്കേതിക മുന്നേറ്റങ്ങളെയും കണ്ടുപിടുത്തങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പരസ്പരം പങ്കിടുന്നതിൽ സഹകരണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് കരാർ. ഇത് ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വിപണിയുടെ വികസനം ശക്തിപ്പെടുത്താൻ സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.