കുവൈറ്റ് സിറ്റി: ജിലീബ് അൽ ഷുയൂഖ് മേഖലയിൽ സുഡാൻ സ്വദേശിയായ പൗരൻ്റെ കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ട് എട്ട് മണിക്കൂറിനുള്ളിൽ, ആഭ്യന്തര ക്രിമിനൽ സുരക്ഷാ വിഭാഗം പ്രതിയെ പിടികൂടി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് മരിച്ച ആളുമായി പ്രശ്നമുണ്ടായത് എന്ന് അറസ്റ്റിലായ വ്യക്തി പോലീസിനോട് സമ്മതിച്ചു.