കുവൈറ്റ് സിറ്റി: സമൂഹമാധ്യമങ്ങളായ സ്‌നാപ്ചട് എക്‌സ് എന്നിവയിലൂടെ കുവൈറ്റിലെയും എമിറേറ്റിലെയും ഭരണാധികാരികളെയും ദേശീയ പതാകയെയും അധിക്ഷേപിക്കുകയും ജുഡീഷ്യറിയെ അവഹേളിക്കുകയും ചെയ്‌ത കുവൈറ്റ് ബ്ലോഗറെ ക്രിമിനൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു.
എക്‌സ് ( നേരത്തെ ട്വിറ്റർ) സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലൂടെ സൗഹൃദ രാജ്യവുമായുള്ള കുവൈത്തിൻ്റെ ബന്ധത്തെ അപകടപ്പെടുത്തുന്ന തരത്തിലുള്ള വാചകങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു ജുഡീഷ്യറിയെ അപമാനിച്ചു എന്നീ കുറ്റവും പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയിടുണ്ട്.