ഈജിപ്തുകാർക്ക് വർക്ക് പെർമിറ്റ് നൽകുന്നത് കുവൈറ്റ് വീണ്ടും നിർത്തിവച്ചു

0
52

കുവൈറ്റ് സിറ്റി: ഈജിപ്ഷ്യൻ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നൽകുന്നത് കുവൈറ്റ് വീണ്ടും നിർത്തിവെച്ചതായി പ്രാദേശിക അറബിക് ദിനപത്രമായ അൽ ജരിദ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം, ഈജിപ്തിൽ നിന്നുള്ള ഓരോ തൊഴിലാളിക്കും ഇൻഷുറൻസ് ഫീസ് സംബന്ധിച്ച് ഈജിപ്ഷ്യൻ അധികാരികൾ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണത്തെക്കുറിച്ച് തൊഴിലുടമകളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഉന്നത ബിരുദങ്ങളും സ്പെഷ്യലൈസേഷനുകളും ഉള്ളവർക്ക് പെർമിറ്റ് നൽകുന്നതിന് മുൻഗണന നൽകി ഈജിപ്ഷ്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ  കർശനമായ നിയന്ത്രണങ്ങൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയവും മാൻപവർ പബ്ലിക് അതോറിറ്റിയും എന്നും റിപ്പോർട്ടിലുണ്ട്.