കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് 8,000 തീർഥാടകരെ ഹജജിന് അനുവദിക്കുന്ന കരാറിൽ കുവൈത്ത് നീതിന്യായ ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രി അബ്ദുൽ അസീസ് അൽ മജീദും, സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയയും ഒപ്പുവച്ചു.സൗദി ഗവൺമെന്റിന്റെ ക്ഷണപ്രകാരം മന്ത്രി അൽ-മജീദ് 2023-ലെ ഹജ്ജ്, ഉംറ സേവന സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നതിനായി സൗദിയിൽ എത്തിയിരുന്നു ഈ സന്ദർഭത്തിലാണ് കരാറിൽ ഒപ്പുവെച്ചത്.