കുവൈറ്റ് പാർലമെൻറ് പിരിച്ചുവിട്ടു

0
62

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ അസംബ്ലി പിരിച്ചുവിടാനും ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾ 4 വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് ഉത്തരവിട്ടു. അമീർ കുവൈത്ത്‌ ടിവി വഴിയാണ്  സുപ്രാധാനമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഭരണകൂടത്തെ നശിപ്പിക്കുവാനും ജനാധിപത്യത്തെ ചൂഷണം ചെയ്യാനും ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം  പ്രസംഗത്തിൽ പറഞ്ഞു.

വെച്ചുപൊറുപ്പിക്കാനാവാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് രാജ്യത്തെ  രാഷ്ട്രീയ സാഹചര്യം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.കഴിഞ്ഞ മാസം 4 നാണ് രാജ്യത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്.