ഈ സീസണിൽ ഹജ്ജ് തീർഥാടകർക്ക് മെനിനിസം വാക്സിനേഷൻ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി:  ആരോഗ്യ മന്ത്രാലയം, വരാനിരിക്കുന്ന ഹജ്ജ് സീസണിലെ അവശ്യ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഹജ്ജ് അപേക്ഷകർക്ക് മെനിംഗോകോക്കൽ വാക്സിൻ “ACW135Y” , “ഇൻഫ്ലുവൻസ”, “ന്യൂമോകോക്കൽ”, “കോവിഡ്-19” തുടങ്ങിയ  വാക്സിനേഷനുകൾ  കർശനമായി എടുത്തിരിക്കണം എന്ന് നിർദ്ദേശിക്കുന്നു. കൂടാതെ, ഷെഡ്യൂൾ ചെയ്ത യാത്രാ തീയതിക്ക് 10 ദിവസം മുമ്പെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രിവൻ്റീവ് ഹെൽത്ത് ക്ലിനിക്കുകളിൽ നിന്ന് വാക്സിനേഷൻ എടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായുള്ള 41 പ്രതിരോധ ആരോഗ്യ സൈറ്റുകളിൽ ഹജ്ജ് വാക്സിനേഷനുകൾ എളുപ്പത്തിൽ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം വിശദമാക്കി.