ഫ്ലോറൻസ് ഫിയസ്റ്റ 2024” അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു

0
43

കുവൈറ്റിലെ ഇന്ത്യൻ നഴ്സസിന്റെ സംഘടനയായ “ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് ( ഇൻഫോക്ക്)” ന്റെ നേതൃത്വത്തിൽ” ഫ്ലോറൻസ് ഫിയസ്റ്റ 2024” എന്ന പേരിൽ വിപുലമായി അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു.

ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ സ്മരണയിൽ മെയ് 9 ആം തീയതി വൈകുന്നേരം 4 മണി മുതൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ, ജ്ലീബ് അൽ ശുവൈഖ് (അബ്ബാസിയയിൽ ) വച്ച് അതിഗംഭീരമായ നഴ്സസ് ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു.

ഇന്ത്യൻ എംബസി കുവൈറ്റ് ഫസ്റ്റ് സെക്രട്ടറി (കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ) ശ്രീ മനസ് രാജ് പട്ടേൽ,ഡയറക്ടർ ഓഫ് നഴ്സിങ് സർവീസ് സ്റ്റേറ്റ് ഓഫ് കുവൈറ്റ് ഡോക്ടർ ഇമാൻ യൂസഫ് അൽ അവാദി, തുടങ്ങി കുവൈറ്റിന്റെ സമൂഹ്യസംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത സാംസ്കാരിക സമ്മേളനത്തിൽ കുവൈറ്റിലെ വിവിധ ഹോസ്പിറ്റലുകളിൽ ദീർഘകാലം ജോലി ചെയ്ത സീനിയർ നഴ്സസിനെ മെമന്റോ നൽകി ആദരിച്ചു.

ഇൻഫോക് പ്രസിഡന്റ് ശ്രീ ബിബിൻ ജോർജ് അധ്യക്ഷനായ സമ്മേളനത്തിൽ ഇൻഫോക്ക് സെക്രട്ടറി ശ്രീമതി ഹിമ ഷിബു എല്ലാവർക്കുംസ്വാഗതം ആശംസിച്ചു.
ഇന്ത്യൻ അംബാസിഡറുടെ അഭാവത്തിൽ എംബസ്സി പ്രതിനിധി ശ്രീ മനസ്സ് രാജ് പട്ടേൽ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിച്ചു.
തുടർന്ന് ഡയറക്ടർ ഓഫ് നഴ്സിങ് സർവീസ് സ്റ്റേറ്റ് ഓഫ് കുവൈറ്റ് ഡോക്ടർ ഇമാൻ യൂസഫ് അൽ അവാദി ഇന്ത്യൻ നഴ്സസിന്റെ ന് കഴിവിനെയും കഠിനാധ്വാനത്തെയും പ്രശംസിച്ച് സംസാരിച്ചു.
പരിപാടിയുടെ മുഖ്യ സ്പോൺസർ ആയ യുഎഇ എക്സ്ചേഞ്ച് കുവൈറ്റ് പ്രതിനിധി, സിറ്റി ഗ്രൂപ്പ് പ്രതിനിധി , മെട്രോ മെഡിക്കൽ പ്രതിനിധി ഇൻഫോക് ജോയിന്റ് സെക്രട്ടറി ശ്രീമതി ബിനുമോൾ എന്നിവർ വേദിയലങ്കരിച്ചു.
നിറഞ്ഞ സദസിനു മുന്നിൽ വച്ച് ഇൻഫോക്കിന്റെ സുവനീർ “മിറർ 2024” ഇൻഫോക് പ്രസിഡന്റ് ശ്രീ ബിബിൻ ജോർജിൽ നിന്നും മെട്രോ മെഡിക്കൽ പ്രതിനിധി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. സമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ
ഭാഗമായി നിരവധി സേവനങ്ങൾ ഇൻഫോക് ഈ കാലയളവിൽ നടത്തിയിട്ടുണ്ട്. ഈ വർഷം സമൂഹ്യക്ഷേമ പ്രവർത്തങ്ങളുടെ ഭാഗമായി “ഇൻഫോക് കെയർ “എന്ന പുതിയൊരു പദ്ധതിക്ക് രൂപം നല്കുകയും ‘ഇൻഫോക് കെയറിന്റെ’ ഔദ്യോഗിക ലോഗോ ഇൻഫോക് സബാ ഏരിയ കോർഡിനേറ്റർ ശ്രീ വിജേഷ് വേലായുധൻ പ്രകാശനം നടത്തുകയും ചെയ്തു. ഇൻഫോക് ട്രഷറർ ശ്രീമതി അംബിക ഗോപൻ നന്ദിപ്രകാശനം അർപ്പിച്ചു.

മയൂഖം സ്കൂൾ ഓഫ് ഡാൻസിന്റെ കൊറിയോഗ്രാഫിയിൽ കുവൈറ്റിലെ നഴ്സസും അവരുടെ കുട്ടികളും പങ്കെടുത്ത നൃത്തപരിപാടികളും അരങ്ങേറി.

” *ZEE കേരളം SaReGaMaPa” റിയാലിറ്റി ഷോ
*ഫെയിം അശ്വിൻ വിജയൻ , ഭരത് സജികുമാർ , ശ്വേത അശോക് , ശ്രീജിഷ് സുബ്രമണ്യൻ എന്നിവർ അവതരിപ്പിച്ച സംഗീതനിശ നഴ്സസ് ദിനാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.