ജല വൈദ്യുതി മന്ത്രാലയത്തിൻ്റെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വൈദ്യുതി ബില്ലുകളിൽ മാറ്റം വരുത്തി

0
62

കുവൈറ്റ് സിറ്റി: വൈദ്യുതി, ജല മന്ത്രാലയത്തിൻ്റെ കംപ്യൂട്ടർ സംവിധാനങ്ങളിൽ ഹാക്കർമാർ നുഴഞ്ഞുകയറുകയും ബില്ലുകളിൽ കൃത്രിമം നടത്തുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  ഏഴംഗ സംഘം ആണ്  മന്ത്രാലയത്തിൻ്റെ കംപ്യൂട്ടർ സംവിധാനങ്ങളിൽ നുഴഞ്ഞുകയറിയത്. ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം ആയിരുന്നു സംഭവം, ഇതേക്കുറിച്ച് അന്വേഷണം നടത്താൻ പബ്ലിക് ഫണ്ട് പ്രോസിക്യൂഷന് ചുമതലപെടുത്തിയതായും മാധ്യമ റിപ്പോർട്ടിൽ ഉണ്ട്. പബ്ലിക് ഫണ്ട് പ്രോസിക്യൂഷനിൽ എത്തുന്നതിന് മുമ്പ് കേസ് ഫയൽ സൈബർ ക്രൈം പ്രോസിക്യൂഷന് കൈമാറിയിരുന്നു. മന്ത്രാലയത്തിനകത്ത് നിന്നുള്ള വ്യക്തിയാണ് സിസ്റ്റം ലംഘനത്തിന് സഹായിച്ചത് എന്ന് അന്വേഷണ്ത്തിൽ കണ്ടെത്തി. ഇയാള് ഹാക്കിംഗ് സംഘവുമായി സഹകരിച്ചു പ്രവർത്തിക്കുകയും സിസ്റ്റം കൈകാര്യം ചെയ്യാൻ മതിയായ പരിശീലനം നേടുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.