കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആയ മോഷണ വീഡിയോയിൽ ഉള്ള രണ്ട് വ്യക്തികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടുപേർ വൈദ്യുതി കമ്പികൾ മോഷ്ടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ആണിത്. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും, കുവൈറ്റിൽ നിന്ന് നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.