ഇന്ത്യൻ അംബാസഡർ കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി

0
35

കുവൈറ്റ് സിറ്റി: അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) ഡയറക്ടർ ജനറൽ മർസൂഖ് ദൈഫുള്ള അൽ ഒതൈബി യുമായി കൂടിക്കാഴ്ച നടത്തി.  മാനവ വിഭവശേഷി മേഖലയിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. മാനവശേഷി മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഏർപ്പെടുത്തിയ  നിയന്ത്രണങ്ങളെക്കുറിച്ചും  ചർച്ച ചെയ്തു