കുവൈറ്റ് സിറ്റി: ഗൾഫിലെ ദുറ എണ്ണപ്പാടത്തിൻ്റെ ഉടമസ്ഥാവകാശ തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ വീണ്ടും നടത്തണം എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി കുവൈത്തിനോട് ആവശ്യപ്പെട്ടു. ടെഹ്‌റാനിൽ നടന്ന ഒരു പ്രതിവാര പത്രസമ്മേളനത്തിൽ ആണ് ഇത് ഉന്നയിച്ചത്. വിഷയത്തിൽ സാങ്കേതികവും നിയമപരവുമായ ചർച്ചകളുടെ ആവശ്യകത കനാനി ഊന്നിപ്പറഞ്ഞു. ഇറാനും കുവൈത്തിനും ഇടയിലുള്ള സമുദ്രാതിർത്തികൾ നിർവചിക്കപ്പെട്ടിട്ടില്ലെന്ന എന്നതാണ് ഇതിലെ പ്രശ്നങ്ങളിൽ ഒന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Home Middle East Kuwait എണ്ണപ്പാട തർക്കം; കുവൈറ്റുമായി ചർച്ച നടത്തണമെന്ന ആവശ്യവുമായി ഇറാൻ വിദേശകാര്യ മന്ത്രാലയം