ലോക നേഴ്സ് ദിനത്തോടനുബന്ധിച്ചു ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റ് ക്വിസ് മത്സരം സങ്കടിപ്പിച്ചു

0
42

ലോക നേഴ്സ് ദിനത്തോടനുബന്ധിച്ചു ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റ് ക്വിസ് മത്സരം സങ്കടിപ്പിച്ചു. സാൽമിയ ക്ലിനിക്കിൽ “OUR NURSES ARE OUR HEROES” എന്ന തലക്കെട്ടിൽ നടന്ന മത്സരത്തിൽ നൂറോളം നഴ്‌സ്മാർ പങ്കെടുത്തു.

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ ചടങ്ങ് ഉദ്ഗാടനം ചെയ്തുകൊണ്ടു പരിപാടിക്ക് നേതൃത്വം നൽകി.

ജോയ്ആലുക്കാസ് എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ നിധിൻ ജോർജ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ വിനീഷ് വേലായുധൻ, ബ്രാഞ്ച് മാനേജർ മാത്തച്ചൻ , സാൽമിയ ക്ലിനിക് അധികൃതർ മർവ, ഹദീർ, ഖാദർ എന്നിവർ മത്സരം നിയന്ത്രിച്ചു.

പ്രവാസികളുടെ മാനസിക സമ്മർദ്ദത്തിൽ നിന്ന് വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ സമ്മാനിച്ചതിന്, പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നഴ്സുമാർ ജോയ്ആലുക്കാസ് എക്സ്ചേഞ്ചിനോട് നന്ദി അറിയിച്ചു.

ഭാവിയിൽ ഇത്തരം വ്യത്യസ്തങ്ങളായ പരിപാടികൾ കുവൈറ്റിൽ ഉടനീളം സങ്കടിപ്പിക്കുമെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജ്‌മന്റ് അറിയിച്ചു.