കുവൈറ്റ് സിറ്റി: രാജ്യത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് നിയമം നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കുമെന്ന് കുവൈറ്റിൻ്റെ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് പറഞ്ഞു. ആരും നിയമത്തിന് അതീതരല്ല എന്ന് അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം നവാഫ് അൽ അഹമ്മദു ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ മന്ത്രി പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.അമീറിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ തകർക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.