KD 1 അടയ്‌ക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌തു, പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി

0
50

കുവൈറ്റ് സിറ്റി: KD 1 അടയ്‌ക്കാൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്‌ത ഉടൻ ഒരു പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും മുഴുവൻ പണവും നഷ്ടപ്പെട്ടതായി  അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. 25കാരനായ പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. ബാങ്ക് ജീവനക്കാരിയാണെന്ന വ്യാജേന  ഒരു സ്ത്രീയിൽ ഇയാളെ ഫോൺ ചെയ്യുകയും. അവൻ്റെ അക്കൗണ്ട് സജീവമാക്കുന്നതിന്, KD1 അടയ്‌ക്കാൻ ബാങ്ക് ഒരു ലിങ്ക് അയയ്‌ക്കുമെന്ന് അറിയിക്കുകയും ചെയ്തു.

കുറച്ച് സമയത്തിന് ശേഷം, മറ്റൊരു മറ്റൊരു ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് വഴി അയാൾക്ക് ഒരു കോൾ ലഭിച്ചു. ലിങ്ക് വഴി KD1 അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇടപാട് പൂർത്തിയായിട്ടില്ലെന്ന് സൂചിപ്പിക്കുന്ന സന്ദേശം ലഭിച്ചുവെന്ന് ഇര പറഞ്ഞു. എന്നാല് അക്കൗണ്ടിൽ ഉണ്ടായിരുന്ന, കെഡി 343-ൻ്റെ മുഴുവൻ ബാലൻസും നഷ്ടപ്പെട്ടതായി പിന്നീട് സന്ദേശം ലഭിച്ചു എന്നും . എന്നാൽ തന്നെ ഫോണിൽ ബന്ധപ്പെട്ട സ്ത്രീക്ക്  ഒടിപി പങ്കിട്ടില്ല, എന്നിട്ടും മിനിറ്റുകൾക്കകം ബാങ്ക് ബാലൻസ് പൂജ്യമായി എന്നാണ് തട്ടിപ്പിനിരയായ വ്യക്തി പറയുന്നത് .

പ്രവാസിയുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാമെന്നും അതുവഴി തട്ടിപ്പ് സംഘത്തിന് ഒടിപി കോഡ് ലഭിച്ചിരിക്കാം എന്നും സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സംശയാസ്പദമായ അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.