സിബി ജോർജ് വൈകാതെ തന്നെ ജപ്പാനിലെ ഇന്ത്യൻ അംബാസിഡറായി ചുമതലയേൽക്കും

0
22

കുവൈത്ത് സിറ്റി: കുവൈത്തിലെ അംബാസിഡർ  സിബി ജോർജിനെ ജപ്പാനിലെ അടുത്ത ഇന്ത്യൻ അംബാസഡറായി  നിയമിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച ഉത്തരവിറക്കി. 1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ് സിബി ജോർജ്ജ്.  സഞ്ജയ് കുമാർ വർമയാണ് ജപ്പാനിൽ അദ്ദേഹത്തിൻ്റെ മുൻഗാമി. സിബി ജോർജ് വൈകാതെ തന്നെ ചുമതലയേൽക്കുമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നുണ്ട്