വാരാന്ത്യത്തിൽ കുവൈറ്റിൽ രാത്രിയിലും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യത

0
18

കുവൈറ്റ് സിറ്റി: വെള്ളിയാഴ്ച മുതൽ  ഞായറാഴ്ച വരെ കുവൈറ്റിൽ രാത്രിയിലും അതിരാവിലെയും  മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. ഈ സമയങ്ങളിൽ കുവൈറ്റിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർ  ദൃശ്യപരത കുറവായതിനാൽ മുൻകരുതലുകൾ എടുക്കണമെന്ന് അൽ ഒതൈബി മുന്നറിയിപ്പ് നൽകി .