കുവൈറ്റ് സിറ്റി: സർക്കാർ സ്കൂളുകളിൽ ബയോമെട്രിക് ഹാജർ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഉപകരണങ്ങളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്കുള്ള ടെൻഡർ നടപടികൾ വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കി.2023-2024 അധ്യയന വർഷത്തിൽ സെപ്റ്റംബറിൽ എല്ലാ സ്‌കൂളുകളിലും ഹാജർ സംവിധാനം നടപ്പിലാക്കുമെന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ബന്ധപ്പെട്ട കമ്പനിക്ക് കരാർ നൽകുന്നതിന് മുമ്പ് മന്ത്രാലയം ഓഡിറ്റ് ബ്യൂറോയുടെ അന്തിമ അനുമതി നേടിയിരുന്നു.
350,000 കുവൈറ്റ് ദിനാർ വിലമതിക്കുന്ന 2,770 വിരലടയാള ഉപകരണങ്ങൾ സ്‌കൂളുകൾക്ക് വിതരണം ചെയ്യുമെന്നും കരാർ ഒപ്പിട്ടാൽ വിതരണവും ഇൻസ്റ്റാളേഷൻ നടപടിക്രമങ്ങളും ആരംഭിക്കുമെന്നും മാധ്യമ റിപ്പോർട്ട് പറയുന്നു.എല്ലാ അധ്യാപകർക്കും ജീവനക്കാർക്കുമുള്ള ഏക അംഗീകൃത രജിസ്റ്റർ രീതിയായാണ് മന്ത്രാലയം ഇത് കണക്കാക്കുന്നത്. സ്‌കൂളുകളിലെ വിവിധ നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും ചില അധ്യാപകരുടെയും സ്‌കൂൾ ഭരണകൂടങ്ങളുടെയും അശ്രദ്ധ അവസാനിപ്പിക്കുന്നതിനും രേഖകളിൽ കൃത്രിമം കാണിക്കുന്നത് തടയുന്നതിനും ഫിംഗർ പ്രിന്റിംഗ് സംവിധാനം അനിവാര്യമാക്കുന്നതെ ന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.