ജോർദാനിൽ നിന്നുള്ള അധ്യാപകരുടെ പുതിയ ബാച്ച് കുവൈത്തിൽ എത്തി, ഫലസ്തീനിൽ നിന്നുള്ള ബാച്ചും ഉടൻ എത്തൂം

കുവൈത്ത് സിറ്റി:  ജോർദാനിയൻ അധ്യാപകരുടെ പുതിയ ബാച്ച് കുവൈത്തിൽ എത്തിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്‌മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അറിയിച്ചു. അടുത്ത ബാച്ച് ബുധനാഴ്ച എത്തും. കുവൈറ്റിലെ പലസ്തീൻ എംബസി പ്രതിനിധിയുമായി ഏകോപിപ്പിച്ച്, പലസ്തീൻ അധ്യാപകർക്കായി ടിക്കറ്റ് റിസർവ് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

പ്രാദേശിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനഉള്ള അപേക്ഷ കഴിഞ്ഞ വ്യാഴാഴ്ച മുതൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സ്വീകരിക്കുന്നുണ്ട്. ജോർദാൻ, കെയ്‌റോ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകർ ഉടൻ എത്തിച്ചേരുമെന്നും ബൗർക്കി പറഞ്ഞു.