ഫർവാനിയയിൽ ആരോഗ്യ സ്ഥാപനം നടത്തിവന്ന ഗാർഹിക തൊഴിലാളി അറസ്റ്റിൽ

0
40

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും സഹകരിച്ച് നടത്തിയ പരിശോധനയിൽ ഫർവാനിയയുടെ പ്രാന്തപ്രദേശത്ത് വ്യാജ മെഡിക്കൽ സ്ഥാപനം നടത്തി വന്ന ഗാർഹിക തൊഴിലാളിയ അറസ്റ്റ് ചെയ്തു.

ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ഡ്രഗ്‌സ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ തൊഴിൽ സംരക്ഷണ മേഖലയിലെ പരിശോധനാ വിഭാഗം നടത്തിയ ക്യാമ്പയിനിൽ ലൈസൻസില്ലാതെ സൂക്ഷിച്ചിരുന്ന  മരുന്ന് പിടിച്ചെടുക്കുകയും 5 നിയമലംഘകരെ അറസ്റ്റ് ചെയുകയും ചെയ്തു.

ഒപ്പം തയ്യൽക്കട, രണ്ട് റെസ്റ്റോറന്റുകൾ, ബാർബർ ഷോപ്പ് എന്നിവയുൾപ്പെടെ ജിലീബ് അൽ-ഷുയൂഖ് ഏരിയയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 4 കടകളിൽ റെയ്ഡ് നടത്തുകയും ഉടമകളെ നിയമനടപടികൾക്കായി ആഭ്യന്തര മന്ത്രാലയത്തിന് റഫർ ചെയ്യുകയും ചെയ്തു.