കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത സ്വകാര്യ ഇൻഷുറൻസ് സംബന്ധിച്ച ശ്രീലങ്കൻ സര്ക്കാര് സ്വീകരിച്ച നടപടികളെ എതിർത്ത്കുവൈറ്റ് ഫെഡറേഷൻ ഓഫ് ഓണേഴ്‌സ് ഓഫ് ഡൊമസ്റ്റിക് ലേബർ ഓഫീസ് ഭാരവാഹികൾ. കഴിഞ്ഞ ജനുവരി മുതൽ ആണ് ഗാർഹിക തൊഴിലാളികൾക്ക് 140 ഡോളർ അതായത് 44 കുവൈറ്റ് ദിനാറിന് മൂല്യം വരുന്ന നിർബന്ധിത സ്വകാര്യ ഇൻഷുറൻസ് എന്ന നിർദേശം വന്നത്. 2009 മെയ് 7 ന് കുവൈറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച പ്രമേയത്തിന്റെ വ്യക്തമായ ലംഘനമാണ് ശ്രീലങ്കയുടെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയത്തെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടറെയും അഭിസംബോധന ചെയ്ത കത്തിടപാടുകളിൽ ഫെഡറേഷൻ പറഞ്ഞു. ,
Home Middle East Kuwait ശ്രീലങ്കൻ ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത സ്വകാര്യ ഇൻഷുറൻസ് നൽകണം എന്ന ആവശ്യത്തോട് എതിർപ്പ്