ഇറാൻ-ഇസ്രായേൽ സംഘർഷം; അടിയന്തിര സുരക്ഷാ സാഹചര്യം ഉണ്ടായാൽ ക്ലാസ്സുകൾ ഓൺലൈൻ ആയി നടത്തും

0
45

കുവൈത്ത് സിറ്റി: ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചിരിക്കെ  കുവൈത്ത് ഉൾപ്പടെയുള്ള മേഖലയിൽ അടിയന്തിര സുരക്ഷാ സാഹചര്യം ഉണ്ടായാൽ ക്ലാസ്സുകൾ   തടസപ്പെടാതിരിക്കാൻ ഓൺലൈൻ പഠന സൗകര്യം ഉപയോഗപെടുത്തി വിദ്യാഭ്യാസ വർഷം പൂർത്തീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു  . നിലവിൽ രാജ്യത്ത്  അടിയന്തിര സാഹചര്യവുമില്ലെന്നും അതിനാൽ സാധാരണ രീതിയിൽ ക്ലാസ്സുകൾ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയതായി പത്രം റിപ്പോർട്ടിൽ ഉണ്ട്